കമ്പ്യൂട്ടര്‍വല്‍ക്കരണം

തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും  ജില്ലാതല സാങ്കേതിക സഹായം ഏകോപിപ്പിക്കുന്നതിനായി ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നു. ഓരോ ബ്ലോക്കിലും വരുന്ന നഗരസഭകളിലും, ഗ്രാമപഞ്ചായത്തുകളിലും,  ബ്ലോക്ക് പഞ്ചായത്തിലും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനായി ബ്ലോക്ക് കേന്ദ്രീകരിച്ച് ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍മാരും , നഗരസഭയില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റും സേവനം ചെയ്യുന്നു. വിപുലമായ സാങ്കേതിക സഹായത്തിനുള്ള സംവിധാനം നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിനായി വികസിപ്പിച്ച 13  ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നഗരസഭയയില്‍ വിന്യസിപ്പിച്ചിട്ടുണ്ട്

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തിലുള്ള കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനം ഈ പഞ്ചായത്തിലും നടന്നുവരികയാണ്. . ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സേവന സിവില്‍ രജിസ്ട്രേഷന്‍, സേവന പെന്‍ഷന്‍, സ്ഥാപന, സുലേഖ, സഞ്ചിത, സുഗമ, സംവേദിത, സൂചിക എന്നീ ആപ്ലിക്കേഷനുകള്‍ ഇതിനകം നഗരസഭയില്‍ വിന്യസിച്ചു കഴിഞ്ഞു. പ്ലാന്‍മോണിറ്ററിംഗിനുള്ള സുലേഖ, പെന്‍ഷന്‍ വിതരണത്തിനുള്ള സേവന പെന്‍ഷന്‍, സിവില്‍ രജിസ്ട്രേഷനുള്ള സേവന, ഫയല്‍ ട്രാക്കിംഗിനുള്ള സൂചിക, അക്രൂവല്‍ അടിസ്ഥാനത്തിലുള്ള ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സോഫ്റ്റ് വെയര്‍ സാംഖ്യ, വസ്തു നികുതി, വാടക, തൊഴില്‍ നികുതി എന്നിവ കൈകാര്യം ചെയ്യുന്നതിനായി സഞ്ചയ തുടങ്ങി നഗരസഭയുടെ ദൈനംദിന ഔദ്യോഗിക പ്രവര്‍ത്തനങ്ങളെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് ഇ-ഗവേണന്‍സ് പ്രവര്‍ത്തനം പുരോഗമിച്ചു വരുന്നു.