ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലാണ് കട്ടപ്പന വില്ലേജ് പരിധിയില്‍ വരുന്ന കട്ടപ്പന നഗരസഭ സ്ഥിതി ചെയ്യുന്നത്.

52.77      ചതുരശ്ര    കിലോമീറ്റര്‍    വിസ്തീര്‍ണ്ണമുള്ള     നഗരസഭയുടെ    അതിരുകള്‍ വടക്ക് ഇരട്ടയാര്‍,     പാമ്പാടുംപാറ പഞ്ചായത്തുകള്‍, കിഴക്ക് വണ്ടന്‍മേട്, പാമ്പാടുംപാറ പഞ്ചായത്തുകള്‍, തെക്ക് വണ്ടന്‍മേട് പഞ്ചായത്ത്, പടിഞ്ഞാറ് കാഞ്ചിയാര്‍ പഞ്ചായത്ത് എന്നിവയാണ്.


1953-ല്‍ തിരുകൊച്ചിയില്‍ പഞ്ചായത്ത് ഭരണം നിലവില്‍ വന്നു. ഉപ്പുതറ, ഉടുമ്പന്‍ചോല, വണ്ടന്‍മേട് പഞ്ചായത്തുകളിലും അയ്യപ്പന്‍ കോവില്‍, വണ്ടന്‍മേട്, കല്‍ക്കൂന്തല്‍ വില്ലേജുകളിലുമായി കിടന്നിരുന്ന കട്ടപ്പന കേന്ദ്രമായി ഒരു പഞ്ചായത്ത് രൂപീകരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചത് 1960-ല്‍ ആണ്. ഇതേ സമയം ഉപ്പുതറ വിഭജിച്ച് അയ്യപ്പന്‍ കോവിലും വണ്ടന്‍മേട് വിഭജിച്ച് പാമ്പാടുംപാറയും പഞ്ചായത്തുകളായി രൂപം കൊണ്ടു. സര്‍ക്കാരില്‍ ചെലുത്തിയ നിരന്തര സമ്മര്‍ദ്ദത്തിന്റെയും ആത്മാര്‍ത്ഥതയുടേയും ഫലമായി 18.12.1962-ലെ 191/61/ഡി.ഡി ഉത്തരവിന്‍ പ്രകാരം കട്ടപ്പന പഞ്ചായത്ത് രൂപീകരിക്കുന്നതിന് അനുമതി നല്‍കി. കട്ടപ്പന, കൂന്തളംപാറ, വള്ളക്കടവ്, വലിയകണ്ടം, വെള്ളയാംകുടി, കാമാക്ഷി, ഇരട്ടയാര്‍, പുളിയന്മല എന്നീ വാര്‍ഡുകളാണ് രൂപീകരിച്ചത്. 1963-ല്‍ നടന്ന ഈ പഞ്ചായത്തിലെ പ്രഥമ തെരെഞ്ഞടുപ്പിന്റെ ഫലമായി വി.റ്റി.സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ 1964 ജനുവരി ഒന്നിന് ആദ്യ പഞ്ചായത്ത് ഭരണസമിതി നിലവില്‍ വന്നു. 2015 നവമ്പര്‍ 1 ന് കട്ടപ്പന നഗരസഭയായി ഉയര്‍ത്തപ്പെട്ടു.

വാർത്തകൾ